മണ്ണാര്‍ക്കാട്: ജലനിരപ്പ് ഉയര്‍ന്നതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടി ന്റെ മൂന്നുഷട്ടറു കളും അഞ്ച് സെന്റീമീറ്റര്‍വീതം ഉയര്‍ത്തി. അണക്കെ ട്ടിന്റെ പരമാവധി സംഭരണ ശേഷി 97.5 മീറ്ററാണ്. ഇന്ന് ജലനിരപ്പ് 93.25 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലക്രമീകരണത്തിനുവേണ്ടി യാണ് ഷട്ടറുകള്‍ തുറന്നതെന്ന് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചു. കാലവര്‍ഷ ത്തിന്റെ തുടക്കത്തില്‍ ജില്ലയില്‍ ആദ്യം ഷട്ടറുകള്‍ തുറന്ന അണക്കെട്ടുകൂടിയാണിത്. അതേസമയം മുന്‍വര്‍ഷങ്ങളില്‍ മേയ്മാസത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമു ണ്ടായിട്ടില്ല. കഴിഞ്ഞവര്‍ഷം ജൂലായ് 16നാണ് ഷട്ടറുകള്‍ തുറന്നത്. കഴിഞ്ഞവര്‍ഷം ഇതേദിവസം 83 മീറ്ററായിരുന്നു ജലനിരപ്പ്. അന്ന് ശുദ്ധജലവിതരണത്തിനുള്ള കരുതല്‍ വെള്ളംമാത്രമേ അണക്കെട്ടിലുണ്ടായിരുന്നുള്ളൂ. ഇത്തവണ കാര്‍ഷികാവശ്യങ്ങള്‍ക്കും വെള്ളം ഇരുകനാലുകളിലൂടെയും യഥേഷ്ടം നല്‍കിയിരുന്നു. വലതുകര കനാലില്‍ മേയ് 17നും ഇടതുകര കനാലില്‍ 21നുമാണ് ജലവിതരണം നിര്‍ത്തിവെച്ചത്.
