മണ്ണാര്‍ക്കാട് : സംസ്ഥാനമെങ്ങും തുടരുന്ന കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തി ല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാലു വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷന്‍ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ട്രാന്‍സ്പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂര്‍ണ മായും കൊടുത്തു തീര്‍ക്കുകയും വിട്ടെടുപ്പും റേഷന്‍ വിതരണവും സാധാരണ നിലയി ല്‍ നടക്കുകയും ചെയ്യുന്നുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചു കഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണ്. നീണ്ടുനില്‍ക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവ ശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം നല്‍കിക്കഴിഞ്ഞു. മെയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ.എ. വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈ പ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ മാസം 30-ാം തീയതിയില്‍ 70.75 ശതമാനം കുടുംബാംഗങ്ങള്‍ ആ ണ് ആ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നത്.
