മണ്ണാര്‍ക്കാട് : പത്ത് കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്പര്‍ (ബി ആര് 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയില്‍ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകള്‍ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സ മ്മാനമായി ഓരോ പരമ്പരയിലും ഒരാള്‍ക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയു ടെ ഘടന. സമാനമായ രീതിയില്‍ തന്നെ അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്ര മം രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്. ജൂലൈ 27ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറു ക്കെടുക്കുന്ന മണ്‍സൂണ്‍ ബമ്പറിന് 5000, 1000, 500 എന്നിങ്ങനെ 250 രൂപയില്‍ അവസാനി ക്കുന്ന സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റു വില.
