മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍കുത്തിപൊളിച്ച് അകത്തുകയറിയ മോ ഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ശിവ ന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തായുള്ള റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷി ച്ചിരുന്ന 18 പവന് സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമാണ് നഷ്ടപ്പെട്ടിട്ടുള്ളതായി വില യിരുത്തുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നിട്ടുള്ളത്. വീട്ടുകാര്‍ കഴി ഞ്ഞ ഞായറാഴ്ച ബാംഗ്ലൂരിലുള്ള മകന്റെ വീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരി പതിവുപോലെ വന്നപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തനിലയില്‍ കാണുന്നത്. അടുക്കളവാതിലും തുറന്നിട്ട നിലയിലായിരുന്നു. ഉടന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസിന് വിവരം നല്കി. പൊലിസെത്തി നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടന്നതായി വ്യക്തമായി. ബാംഗ്ലൂരിലുള്ള വീട്ടുടമസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് അലമാരയില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നതായി അറിയുന്നത്. പരിശോധന യില്‍ ഇതു നഷ്ടപ്പെട്ടതായും കണ്ടെത്തി. വീട്ടുകാര്‍ സ്ഥലത്തെത്തിയശേഷമേ നഷ്ടപ്പെ ട്ടതെന്തൊക്കെയാണെന്നതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പൊലിസ് അറിയിച്ചു. വീട്ടില്‍നിന്നും മോഷ്ടിച്ചതെന്നു കരുതുന്ന ടാബ്, ഫോണ്‍ എന്നിവ സമീപ ത്തെ വഴിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി.
