കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ കാട്ടാനകള്‍ തമ്പടിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ക്കായി വെറ്ററിനറി സര്‍വകലാശാല പ്രതിനിധികളും വനം വകുപ്പ് അധികൃതരും ചര്‍ച്ച നടത്തി. ഫാമിന് ചുറ്റുമുള്ള സൗ രോര്ജ്ജതൂക്കുവേലി നിര്‍മാണം വേഗത്തിലാക്കാമെന്ന് സര്‍വകലാശാല പ്രതിനിധി കള്‍ ഉറപ്പുനല്‍കി. ഫാമി ന് ചുറ്റും ഫാംഗാര്‍ഡ് പോലെയുള്ള കാട്ടാനകളെ തുരത്തുന്ന തിനുള്ള മെഷീനുകള്‍ കൂടുതലായി സ്ഥാപിക്കാനും തീരുമാനിച്ചു. നിലവില്‍, ഏഴ് ഫാം ഗാര്‍ഡുകള്‍ വിവി ധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ചെറിയതോതില്‍ കൃഷിനാശം ഒഴിവാക്കാനും ഇതുമൂലം സാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. ഫാമിന്റെ ഒരുഭാഗത്തുള്ള കാട്ടിലാണ് ആനകള്‍ തമ്പടിക്കുന്നത്. ഈ കാടുവെട്ടിതെളിക്കാതെ ഇവയെ ഫാമില്നി ന്നും തുര ത്താനാവുന്നില്ലെന്ന പ്രായോഗികമായ ബുദ്ധിമുട്ട് വനംവകുപ്പധികൃതര്‍ അവ തരിപ്പിച്ചു. അടിക്കാടുകള്‍ വെട്ടി മാറ്റാനും കാടിനുള്ളിലൂടെ യാത്രയ്ക്ക് ഉപയോഗിക്കു ന്ന റോഡി നിരുവശത്തേയും കാടുകള്‍ വെട്ടി തെളിയിക്കാനും അടിയന്തിരമായ നടപ ടികള്‍ സ്വീകരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവിഴാംകുന്ന് ഫാമിലേയ്ക്ക് സൈല ന്റ് വാലി വനത്തില്‍ നിന്നും കാട്ടാനകള്‍ വരുന്ന വഴികളും വനംവകുപ്പ് ഉദ്യോ ഗസ്ഥര്‍ പരിശോധിച്ചു. സൈലന്റ്വാലി അതിര്‍ത്തിയില്‍ അമ്പലപ്പാറ മുതലുള്ള ഫെന്‍ സിങി ന്റെ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നതായും വനംവകുപ്പ് അറിയിച്ചു.കേരള വെറ്റി നറി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോ. രാജീവന്, തിരുവിഴാംകുന്ന് കന്നുകാലി ഗവേ ഷണകേന്ദ്രം അസി. പ്രൊഫസര്‍ പ്രസാദ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീ ഫ്, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് സാജന് വര്‍ഗീസ്, റേഞ്ച് ഓഫിസര്‍ മാരായ എന്‍.സുബൈര്‍ വിഷ്ണു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
