കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കറിലും പരിസരപ്രദേശങ്ങളിലും കാട്ടാന ശല്ല്യം രൂക്ഷം. കഴിഞ്ഞരാത്രിയില്‍ പ്രദേശത്തെത്തിയ ഒറ്റയാന് മൂന്നേക്കര്‍ സംസാര ത്തൊടിയില്‍ മോഹനന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകര്‍ത്തു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മോഹനന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുറത്തുവന്ന ഇദ്ദേഹം ടോര്‍ ച്ച് വെളിച്ചത്തില്‍ ആനയെ കണ്ടതോടെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. തുടര്‍ന്ന് ആന സമീപത്തെ തോടിന് സംരക്ഷണഭിത്തിയൊരുക്കിയിരുന്ന മണല്‍ചാക്കുകള്‍ ചവിട്ടിമെതിച്ചു. ഇടപ്പറമ്പ് ഭാഗത്ത് റബര്‍പാല്‍ നിറയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന വീപ്പകളും നശിപ്പിച്ചു. ചുള്ളിയാംകുളം മുണ്ടനാട് മേഖലയില്‍ തമ്പടിച്ച കാട്ടാന നാശന ഷ്ടങ്ങളുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ ഭീതിയിലുമാണ്. കാ ട്ടാനശല്ല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. കേരള കോണ്‍ഗ്രസ് (എം) കരിമ്പ മണ്ഡലം കമ്മിറ്റി ജൂണ്‍ ഒന്നിന് മൂന്നേക്കര്‍ വനസംരക്ഷണ സമിതി ഓഫി സിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ജനങ്ങളുടെ ജീവനും കാര്‍ഷികവിളകള്‍ ക്കും ഭീഷണി ഉയര്‍ത്തുന്ന കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ഉത്തരവിടണമെ ന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിക്കാന്‍ കേരള കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
