അലനല്ലൂര്‍ : പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാകേരള, കുസാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാര്‍ഴ്സ് പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍ ഗവ. വൊക്കേ ഷണല് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങി. നൈപുണിക ളും പഠനാശയങ്ങളും തൊഴില്‍സാധ്യതകളും ഗവേഷണസ്വഭാവവും കോര്‍ത്തിണക്കി ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ പരിചയപ്പെട്ടതും കൂടുതല്‍ ശേഷികള്‍ നേടാന്‍ സഹായി ക്കുന്നതവുമായ ചെറിയ തൊഴിലുകളില്‍ കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല് കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അപ്പര്പ്രൈമറിതലത്തിലെ കുട്ടികള്‍ക്കായു ള്ള ഏകദിന ശില്‍പ്പശാല ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രോ ഗ്രാം ഓഫിസര്‍ പി.എസ് ഷാജി പദ്ധതിവിശദീകരണം നടത്തി. എച്ച്.എം. ഇന്‍ചാര്‍ജ് ലിസി, ബി.ആര്.സി. ട്രെയിനര്‍ കുമാരന്, അധ്യാപകരായ രമ്യ, ഷൈനി, ശില്പ,സുധ എന്നിവര്‍ സംസാരിച്ചു.
