കല്ലടിക്കോട് : കനത്തമഴയില്‍ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാണു. കരിമ്പ മരുതംകാട് കുറിഞ്ഞിപ്പാടം കണിച്ചുകാട്ടില്‍ കെ.ജെ ബിജുവിന്റെ വീട്ടിലെ കിണ റാണ് ആള്‍മറ ഉള്‍പ്പടെ തകര്‍ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. 26 കോണ്‍ക്രീറ്റ് റിങ്ങുകളും ഒരു എച്ച്.പിയുടെ വൈദ്യുതി പമ്പ്സെറ്റും മണ്ണിനടിയിലായി. വിവരമറി ഞ്ഞ് കരിമ്പ ഒന്ന് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടനങ്ങള് വിലയിരുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മൂന്നേക്കര്‍ തുടിക്കോട് കാളിയത്ത് വീട്ടില്‍ ജമേഷിന്റെ കിണറും ഇടിഞ്ഞുതാഴ്ന്നിരുന്നു.
