സംഭവം കരുവാരക്കുണ്ടില്‍
മലപ്പുറം: കാളികാവ് അടയ്ക്കാകുണ്ടില്‍ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴില്‍ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. ബുധനാഴ്ച രാത്രിയില്‍ കല്‍ക്കുണ്ട് ചേരിയില്‍ മാധവന്റെ വളര്‍ത്തുനായയെ പുലി കടിച്ചിരുന്നു. എന്നാല്‍ സംഭവം അധികൃതര്‍ നിഷേധിച്ചിരുന്നു. ഇന്ന് രാവിലെ കെണിയില്‍ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിവെച്ചിരി ക്കുകയാണ്. അടയ്ക്കാകുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്ത ദിവസം തന്നെ കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ തിരച്ചില്‍ ഇഴയുകയാണിപ്പോള്‍. അതിനിടെ കടുവ പലയിടത്തേക്കായി നീ ങ്ങുന്ന സാഹചര്യമാണുള്ളത്. നൂറിലേറെ കാമറകള്‍, മൂന്ന് കൂടുകള്‍, രണ്ട് കുങ്കി ആന കള്‍, മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍, 90 പേരടങ്ങഇയ സംഘം തിരച്ചില്‍ നടത്തുന്നു ണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, പാന്ത്ര, കല് ക്കുണ്ട് ഭാഗങ്ങളിലായി മൂന്ന് തവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടവുയെ കണ്ടു.ഒരുതവണ വനപാലകരും കടുവയെ വളരെ അടുത്തായി കണ്ടെങ്കിലും മയക്കു വെടി വെയ്ക്കുന്നവര്‍ ഇല്ലാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല. ദൗത്യസംഘം തോട്ട ങ്ങളില്‍ തിരയുമ്പോള്‍ കടുവയുടെ സാന്നിദ്ധ്യം ജനവാസകേ ന്ദ്രങ്ങളിലാണ്.
