മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം സമൂഹത്തില്‍ വര്‍ഗീതയ വളര് ത്തുമ്പോള് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ വളര്‍ത്താനാണ് വിദ്യാഭ്യാസ മേഖല ഉപയോഗപ്പെടുത്തുന്നതെന്ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. പറഞ്ഞു.കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) മണ്ണാര്‍ക്കാട് ഉപജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് ‘ഇഗ്നൈറ്റ് 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡന്റ് സലിം നാലകത്ത് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് പാറോക്കോട് മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ആര് അലി, സംസ്ഥാന സെക്രട്ടറി കെ.പി.എ സലിം , സംസ്ഥാന വനിതാ വിംഗ് കണ്‍വീനര്‍ കെ.എം സ്വാലിഹ, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന് കോളശേരി, ജില്ലാ പ്രസിഡണ്ട് സി.എച്ച് സുല്‍ഫിക്കറലി, വനിതാ വിംഗ് ജില്ലാ ചെയര്‍ പേര്‍സണ്‍ കെ.പി നീന, എന്നിവര്‍ സംസാരിച്ചു.
സംഘടന സംഘാടനം എന്ന വിഷയത്തില്‍ ഹംസ റഹ്മാനി ക്ലാസ് നയിച്ചു.ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്, ഉപജില്ലാ ജനറല്‍ സെക്രട്ടറി ടി.പി മന്‍സൂര്‍, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സി.പി ഷിഹാബുദ്ധീന്, സെക്രട്ടറി ഹംസ, ട്രഷറര്‍ എന്‍.ഷാനവാസലി, ഉപജില്ലാ ട്രഷറര്‍ നൗഷാദ് പുത്തന്‍കോട് എന്നിവര്‍ സംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ടി.കെ സലാം, പി.മുഹമ്മദാലി, കെ.വി ഇല്യാസ്, പി അബ്ദുല്‍ സലിം, അന്‍സാറലി, എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.
