അലനല്ലൂര്‍ : കുറഞ്ഞവിലയില്‍ മികച്ച പഠനസാമഗ്രികളൊരുക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ മാര്‍ക്കറ്റ് തുറന്നു. സഹകരണവകുപ്പി ന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണത്തോടെയാണ് സ്കൂള്‍മാര്‍ക്കറ്റ് ആരംഭിച്ചത്.

അലനല്ലൂര്‍ ടൗണില്‍ ബാങ്കിന്റെ ഹെഡ് ഓഫിസിന് സമീപമാണ് സ്കൂള്‍ മാര്‍ക്കറ്റു ള്ളത്. ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ശ്രീനിവാസന് അധ്യക്ഷനായി. ഡയറക്ടര്‍മാര്‍, ബാങ്ക് ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ഷങ്ങളായി ബാങ്ക് നിര്‍മിച്ച് വിതരണം ചെയ്യുന്ന തണല്‍ കുടകള്‍ മാര്‍ ക്കറ്റില് ലഭ്യമാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
