മണ്ണാര്‍ക്കാട് : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ മൂന്ന് റോഡുകള്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചങ്ങലീരിയിലെ പൊരുന്നിക്കോട് ക്രമ്പ് റോഡ്, പള്ളിക്കുന്ന് ഗ്രൗണ്ട് നായാടി ഉന്നതി വടക്കുഭാഗം റോഡ്, നൂറ് കണ്ടന് കുളമ്പ് റോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ചങ്ങലീരി പൊരുന്നിക്കോട് ക്രമ്പ് റോഡ് ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റസീന വറോടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി, പഞ്ചായത്ത് മെമ്പര്‍ സിദ്ധീഖ് മല്ലിയില്‍, അസീസ് പച്ചീരി, ഫിലിപ്പ്, ഷെരീഫ് ആമ്പാടത്ത്, മുസ്തഫ മാനു, ബഷീര്‍, ഹരിദാസന്, രാധാകൃഷ്ണന്, മുഹ്സിന് ചങ്ങലീരി തുടങ്ങിയവരും പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ഷെരീഫ് സ്വാഗതം പറഞ്ഞു.
പള്ളിക്കുന്ന് ഗ്രൗണ്ട് നായാടി ഉന്നതി വടക്കു ഭാഗം റോഡ് ഉദ്ഘാടന ചടങ്ങില്‍ പഞ്ചാ യത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര മടത്തുംപള്ളി, പി.എം നൗഫല്‍ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍, പഞ്ചായത്ത് മെമ്പര്‍ ഖാദര്‍ കുത്തനിയില്‍, പൊന്‍പാറ കോയക്കുട്ടി, അന്‍സാരി മാസ്റ്റര്‍, കെ.കെ ബഷീര്‍, ഇല്യാസ് കൊളത്തൂര്‍, സി. കുഞ്ഞുമുഹമ്മദ്, ആമ്പാടത്ത് മുഹമ്മദലി, അഷറഫ് ചുങ്കന്‍, സി. ഉണ്ണീന്‍കുട്ടി ഹാജി, പി.എം.സി പൂക്കോയ തങ്ങള്‍, ടി.എം.എ റഷീദ്, പി.അബ്ദുല്‍ ഹമീദ്, ജലീല്‍ താണിക്കാടന്, കൊറ്റംകോടന് നാസര്‍, സി.കുഞ്ഞറമ്മ്, സി ഉമ്മു സല്‍മ, സി. ലൈല, കെ.ഫാത്തിമ, എം.കെ ഹംസ, നാസര്‍ ചെറി, എ. അലിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ കെ.കെ ലക്ഷ്മിക്കുട്ടി സ്വാഗതം പറഞ്ഞു.
നൂറ് കണ്ടന് കുളമ്പ് റോഡ് ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍,ാന് ഇന്ദിര മടത്തുംപള്ളി, പഞ്ചായത്ത് മെമ്പര്‍ കെ.കെ ലക്ഷ്മിക്കുട്ടി, അന്‍സാരി മാസ്റ്റര്‍, പൊന്‍പാറ കോയക്കുട്ടി, കെ.കെ ബഷീര്‍, മുജീബ് മല്ലിയില്‍, റഹീം ഇരുമ്പന്‍, അസ്സൈ നാര് പുല്ലത്ത്, എന്‍. അബ്ദുല്‍ അസീസ്, ഐപ്പച്ചന്‍, സുമതി വിജയന്, റെജിമോള്‍, വിന് സെന്റ്, മൊയ്തീന് എന്ന കുഞ്ഞിപ്പു, അമീര്‍ മാമ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ ഹരിദാസന് ആഴ്വാഞ്ചേരി സ്വാഗതം പറഞ്ഞു.
