അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്നില്‍ കോഴിഫാമിലുണ്ടായ തീപിടുത്തത്തില്‍ ഒരുദിവസം പ്രായമുള്ള 2720 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. കല്ലായി സമീറിന്റെ കോഴി ഫാമിലാണ് അഗ്നിബാധയുണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. സമീറിന്റെ വീടിന് സമീ പത്താണ് ഫാമുള്ളത്. പുലര്‍ച്ചെ ഫാമിലേക്ക് പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയി രുന്നു. ഇവയ്ക്ക് തീറ്റയും വെള്ളവും നല്കി ഫാമില്‍ നിന്നും സമീര്‍ വീട്ടിലേക്ക് പോയി കുറച്ചുസമയത്തിനകമാണ് തീപിടുത്തമുണ്ടായത്. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില് കേട്ട് സമീര്‍ ഓടിയെത്തിയപ്പോഴേക്കും ഫാമനകത്ത് തീപടര്‍ന്നിരുന്നു. ഇതിനാല്‍ കോ ഴിക്കുഞ്ഞുങ്ങളെ രക്ഷിക്കാനുംകഴിഞ്ഞില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് നിഗമനം. മേല്‍ക്കൂരയുടെ ഭാഗത്താണ് ആദ്യം തീകണ്ടത്. ചൂടകറ്റാനായി വശങ്ങളില് മെടഞ്ഞ് വെച്ചിരുന്ന ഓലകളിലേക്ക് തീപടര്‍ന്നിരുന്നു. സംഭവമറിഞ്ഞ് സമീപത്തുണ്ടായിരു ന്നവര്‍ ഓടിയെത്തി വെള്ളമൊഴിച്ചും മറ്റും തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തകരഷീറ്റുമേഞ്ഞ മേല്‍ക്കൂര, അനുബന്ധ നിര്‍മ്മിതികള്‍, കുടിവെള്ളം നല്കുന്നതി നായുള്ള പാത്രങ്ങള്‍, പൈപ്പുകള്‍, അഞ്ച് ചാക്ക് കോഴിത്തീറ്റ എന്നിവയെല്ലാം കത്തി നശിച്ചു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സമീര്‍ പറഞ്ഞു.
