അലനല്ലൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മരണം സംഭവിച്ചത് വനംവകുപ്പ് ഉദ്യോ ഗസ്ഥരുടെ അനാസ്ഥമൂലമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡ ലം കമ്മിറ്റി പൊന്‍പാറ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പൊന്‍പാറ സെന്ററി ല്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ നാട്ടുകല്‍ സി.ഐ. എ.ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്ര ഖ്യാപിക്കുക, പ്രദേശത്ത് ഉടന്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ജനങ്ങള്‍ക്ക് പറയാനുള്ള ഡി.എഫ്.ഒ. കേള്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് മിഥു അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു, സെക്രട്ടറി അനു.എസ്.ബാലന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിബ്ഗത്തുള്ള, മറ്റുനേതാക്കളായ റസാഖ് മംഗലത്ത്, എന്‍.കെ മുഹമ്മദ് ബഷീര്‍, റഫീക്ക് കൊടക്കാട്ട്, കെ.സണ്ണി, ഹമീദ് പടുകുണ്ടില്‍, സത്യപാലന്, അലി പൂളമണ്ണ, മഹഫൂസ്, ഇല്ല്യാസ്, ശ്രീനിവാസന്, ജുനൈദ് തുടങ്ങിയവര്‍ സംസാരിച്ചു.
