മണ്ണാര്‍ക്കാട് : കഴിഞ്ഞ നാലുവര്‍ഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമകാര്യങ്ങള്‍ക്കും ആവശ്യമായ പണം കണ്ടെ ത്താന് സര്‍ക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.കേരളം രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെന്ഷന് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുന്‍ സര്‍ക്കാര്‍ (20162021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തപ്പോള്‍, ഈ സര്‍ക്കാര്‍ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തില്‍ ജനങ്ങളി ലേക്ക് എത്തിച്ചു. നിലവില്‍ 62 ലക്ഷത്തില്‍പരം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെന്ഷന് നല്കുന്നു എന്നത് ചെറിയ കാര്യമല്ല.
ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെന്ഷന് 1600 രൂപയായി ഉയര് ത്തിയത് ഈ സര്‍ക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 18 മാസത്തെ പെന്ഷന് കുടിശ്ശികയുണ്ടായിരുന്നത് പൂര്‍ണ്ണമായും കൊടുത്തുതീര്‍ത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടംഘട്ടമായി പെന്‍ ഷന് തുക വര്‍ദ്ധിപ്പിച്ചു.സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെ യ്യുന്ന പെന്‍ഷനുകളില്‍ വാര്‍ധക്യകാല പെന്ഷന്, ദേശീയ വിധവാ പെന്ഷന്, ദേശീയ വികലാംഗ പെന്ഷന് എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും കേവലം 6.8 ലക്ഷം പേര്‍ക്ക് ശരാശരി 300 രൂപ വീതം മാത്രം. എന്നാല്‍, ഈ തുച്ഛമായ വിഹിതം പോലും ക്യത്യമായി സംസ്ഥാനത്തിന് ലഭിക്കാറില്ല. അതും സംസ്ഥാന സര്‍ക്കാര്‍തന്നെ യാണ് മുന്‍കൂറായി വിതരണം ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ അതത് മാസംതന്നെ ക്ഷേമ പെന്ഷന് വിതരണം ചെ യ്യുന്നു. അഞ്ചു ഗഡു കുടിശ്ശിക വന്നതില്‍ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്തു. കുടിശ്ശിക യില്‍ ഒരു ഗഡുകൂടി ഈ മാസം നല്‍കുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവര്‍ഷം ത ന്നെ വിതരണം ചെയ്യും.സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും സാമൂഹ്യക്ഷേമ പെ ന്ഷന് പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്ക്കാ രിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റി ന്റെയും ഫലമാണ്. സര്‍ക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ജനങ്ങളോടുള്ള കരുതലിന്റെയും തെളിവാണീ കൈത്താങ്ങ്.
