ഉമ്മറിന്റെ കുടുംബത്തിന് 20ലക്ഷം നഷ്ടപരിഹാരം നല്‍കണം
മണ്ണാര്‍ക്കാട് : എടത്തനാട്ടുകര ചോലമണ്ണ് ഭാഗത്ത് കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഡി.എഫ്.ഒ. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഫോറസ്റ്റ് ഓഫിസ് പരിസരത്ത് വെച്ച് സി. ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്ര തിഷേധ യോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷമീര്‍ പഴേരി അധ്യക്ഷനായി. നേതാക്കളായ നൗഷാദ് വെള്ളപ്പാടം, കളത്തില്‍ ഹുസൈന് യൂസഫ് പാക്കത്ത്, അഡ്വ.നൗഫല്‍ കളത്തില്‍, ഷാനവാസ് മാസ്റ്റര്‍, ഉണ്ണീന്‍ ബാപ്പു, സൈനുദ്ധീന്‍ കൈതച്ചിറ, സി.കെ സഖത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.എഫ്.ഒയ്ക്ക് നിവേദനവും നല്കി. ഡി.എഫ്.ഒയ്ക്ക് നിവേദനവും നല്കി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ കുടുംബ ത്തിന് ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അടിയന്തരമായി മലയേരമേഖലയിലെ കര്‍ഷകരെയും ജനപ്രതിനിധികളേയും പൊതു പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ സ ര്‍വ കക്ഷിയോഗം വിളിച്ചുചേര്‍ക്കണം. വന്യജീവി ആക്രമണം തടയുന്നതിന് ഫോറസ്റ്റ് വാച്ചര്‍മാരുടെ എണ്ണം കാര്യക്ഷമമായി വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്ക ണം. ഫെന്‍സിങ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. കാട്ടുപന്നികളെ ക്ഷുദ്ര ജീവികളില്‍ ഉള്‍പ്പെടുത്തി കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നികളെ വെടിവെ ക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുക, മയില്‍, പന്നി,കുരങ്ങ് എന്നിവയില്‍ നിന്നും കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇവ മൂലമുണ്ടാകുന്ന കൃഷിനാ ശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യൂത്ത് ലീഗ് ആവശ്യ പ്പെട്ടു.
മാര്‍ച്ചിന് ഷൗക്കത്ത് പുറ്റാനിക്കാട്, നൗഷാദ് പുത്തങ്ങോട്ട്, ബുഷെയര്‍ അരയ്ക്കുണ്ട്, നൗഷാദ് പടിഞ്ഞാറ്റി, സമദ് പൂവക്കോടന്, സമീര്‍ വേളക്കാടന്‍, ഷമീര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പാടം, പടുവില്‍ മാനു, ഷരീഫ് പച്ചീരി, നിജാസ് ഒതുക്കുംപുറത്ത്, റിന്‍ഷാദ്, കാദര്‍, ഷമീര്‍ നമ്പിയത്ത്, ടി.കെ സ്വാലിഹ്, നാസിമുദ്ധീന്, കബീര്‍ എന്നിവര്‍ നേതൃത്വം നല്കി.
