കുമരംപുത്തൂര്‍ : അപകടമുന്നറിയിപ്പുകള്‍ അവഗണിച്ച് കുരുത്തിച്ചാല്‍ പ്രദേശത്തേക്ക് സന്ദര്‍ശകര്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരു ന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച കുരുത്തിച്ചാല്‍ കാണാനെത്തിയ ആലപ്പുഴസ്വദേശിനിയായ യുവതി വെള്ളത്തിലകപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപത്ത് ജല്‍ജീവന്‍ മിഷന് കുടിവെള്ളപദ്ധതിയുടെ കിണര്‍ നിര്മാണത്തിലേര്പ്പെട്ടി രിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും കോണ്‍ട്രാക്ടറും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
അവധി ദിവസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തുന്ന ത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഉള്‍പ്പടെ കുരുത്തിച്ചാ ലിനെ കുറിച്ച് കേട്ടറിഞ്ഞെത്തുന്നവരും ഏറെയാണ്. സന്ദര്‍ശകരുടെ തിരക്കും ബഹള വും പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. കാറിലും ബൈക്കുകളിലുമെല്ലാമായി കുടുംബസമേതമെത്തുന്നവരുമുണ്ട്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തിച്ചാല്‍ ഭാഗം സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ വെള്ളവും പ്രകൃതിയുടെ സൗന്ദര്യവുമാണ് ഇവിടുത്തെ ആകര്‍ഷണം. പുഴയിലിറങ്ങി കുളിക്കുകയും പാറക്കെട്ടുകളില്‍ നിന്നും സെല്‍ഫിയെടുത്തും മറ്റും ഉല്ലസിച്ചാണ് സന്ദര്‍ശകര്‍ മടങ്ങാറുള്ളത്. അതേസമയം ഏറെഅപകടം പിടിച്ചമേഖല യാണ് ഇവിടം. നാട്ടുകാര്‍ അപകടമുന്നറിയിപ്പ് നല്കിയാലും ആളുകള്‍ പിന്മാറാന് കൂട്ടാക്കുന്നില്ലെന്ന ആക്ഷേപം മുന്നേയുണ്ട്. വൈകുന്നേരങ്ങളില്‍ പൊലിസ് പട്രോ ളിംഗ് നടത്താറുണ്ട്.
പാറക്കെട്ടുകളും കയങ്ങളും ധാരാളമുള്ള കുരുത്തിച്ചാലില്‍ അപ്രതീക്ഷിത മലവെള്ള പ്പാച്ചിലിന് സാധ്യതയേറെയാണ്. സൈലന്റ്വാലി മലയില്‍ മഴപെയ്താല്‍ ഏതുനിമിഷ വും പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായേക്കും. കഴിഞ്ഞ ഒരുദശാബ്ദത്തിനിടെ ഒരു ഡസനിലധികം പേരുടെ ജീവന് കുരുത്തിച്ചാലില്‍ പൊലിഞ്ഞിട്ടുണ്ട്. സമയോചിത മായി നാട്ടുകാര്‍ നടത്തിയ ഇടപെടലാണ് പലര്‍ക്കും രക്ഷയായിട്ടുള്ളത്. മഴക്കാലം കൂടി കണക്കിലെടുത്ത് കുരുത്തിച്ചാല്‍ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്പ്പെടുത്തണമന്നാ വശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തുനല്‍കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയേഗം തീരുമാനിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് പറഞ്ഞു. പൊലി സ് ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനായി പൊലിസിനും കത്തുനല്‍കുമെന്നും പ്രസി ഡന്റ് അറിയിച്ചു.
