മണ്ണാര്‍ക്കാട് : മയക്കുമരുന്നുസഹിതം യുവാവ് പൊലിസിന്റെ പിടിയിലായി. കാഞ്ഞി രം പൂവളപ്പില്‍ മുനീര്‍ (37) ആണ് അറസ്റ്റിലായത്. പരിശോധനയില്‍ 1.72 ഗ്രാം ഗ്രാം മെ ത്താംഫെറ്റമിന് കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെ 12.30ന് കാഞ്ഞിരം കനാല്‍ ജംങ്ഷനില്‍ വെച്ചാണ് യുവാവ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും മണ്ണാര്‍ക്കാട് പൊലിസി ന്റെയും പിടിയിലായത്. എസ്.ഐ. എ.കെ സോജന്, പ്രബോഷന് എസ്.ഐ. ജസ്വിന് ജോയ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അഭിലാഷ്, മുബാറക്കലി, സിവില്‍ പൊലിസ് ഓഫിസര്‍ ഹേമന്ത്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഗ്രേഡ് എസ്.ഐ. അബ്ദുസലാം, അംഗങ്ങളായ ഷാഫി, ബിജുമോന്, രാജീവ്, മുഹമ്മദ് റമീസ് എന്നിവര ടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പരിശോധനക്കായി മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.വിഷ്ണുവും സ്ഥലത്തെത്തിയിരുന്നു.
