ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഒ പി, കാഷ്വാല്‍റ്റി ബ്ലോക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു
ഒറ്റപ്പാലം: ആരോഗ്യമേഖലയില്‍ ആര്‍ദ്രം മിഷന് വഴി കാലഘട്ടത്തിനനുസരിച്ച് ആധു നിക ചികിത്സയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിര്മ്മാ ണം പൂര്‍ത്തീകരിച്ച ഒ പി, കാഷ്വാല്‍റ്റി ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. രോഗ നിര്‍മ്മാര്‍ജ്ജനം ഉറപ്പു വരുത്തി ജീവിതശൈലി രോ ഗങ്ങള്‍ കുറച്ച് ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തും വിധം ആരോഗ്യ ഭദ്രതയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു.
രോഗത്തിനു മുന്നില്‍ നിസ്സഹായരായ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2024 ഡിസംബര്‍ വരെ 6.5 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ നല്കാന് സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല് കുന്ന സംസ്ഥാനമായി കേരളം മാറി.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് 2025നപ്പുറം കേരളം എങ്ങനെ ആവണമെന്ന കാഴ്ചപ്പാടിലൂടെയാണ് സര്‍ക്കാര്‍ വികസനം നടത്തുന്നത്. ഇതിനുവേണ്ടി കെട്ടിടങ്ങളില്‍ കിഫ്ബി സമഗ്രമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ആര്‍ദ്രം മിഷന് പദ്ധതിയിലൂടെ പതിനായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി സര്‍ക്കാര്‍ നടപ്പാക്കിയത്. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ 262 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. മികച്ച കെട്ടിടങ്ങള്‍ ഒരുക്കി ജനങ്ങള്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതോ ടൊപ്പം നിലവിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എ അധ്യക്ഷനായി.ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്മാന് പി രാമചന്ദ്രന്,ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ജാനകി ദേവി, ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, നഗരസഭാ വൈസ് ചെയര്മാന് കെ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനീറാമുജീബ്, കെ അബ്ദുള്‍ നാസര്‍, ഫൗസിയ ഹനീഫ, ടി ലത, പി മായ ,വാര്‍ഡ് കൗണ്‍സിലര്‍ പി കല്യാണി , താലൂക്ക് ആശുപത്രി സൂപ്രണ്ട് (ഇന്‍ ചാര്‍ജ്ജ്) ഡോ. ഷിജിന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ആര്‍ത്തവ ദിനങ്ങളുമായി ബന്ധപ്പെടുത്തി എല്‍.എസ്.എന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകവും ശ്രദ്ധേയമായി.
