അലനല്ലൂര്‍: കൊമ്പാക്കല്‍കുന്നില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്നേഹതീരം ഡയാലി സിസ് ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമം നടത്തി. വാര്‍ഡ് മെമ്പര്‍ അച്ചിപ്ര മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സ്നേഹതീരം ഫൗണ്ടേഷന് ചെയര്മാന് ഉസ്മാന് സഖാ ഫിയുടെ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ മോഹന്‍ ഐസക് ആമുഖ പ്രഭാഷണ വും, വൈസ് ചെയര്മാന് നൗഫല്‍ തങ്ങള്‍ പദ്ധതി അവതരണവും നടത്തി. വിവിധ സംഘടന നേതാക്കളായ പാക്കത്ത് യൂസഫ്, മുഹമ്മദ് അലി മാസ്റ്റര്‍ ആലായന്‍, മുഹമ്മദ് ബഷീര്‍ ആട്ടീരിപ്പാറ, ശശി കുമാര്‍ അബ്ദുല്‍ ഗഫൂര്‍, അബ്ദു സമദ്, മൊയ്തുട്ടി, യൂസഫ്, നാസര്‍.കെ, ടിപി സുബൈര്‍, മൊയ്തീന് കുട്ടി, ഹൈദര്‍ അലി, യൂനുസ് ഹാജി, അബൂബ ക്കര്, നിസാര്‍ അലി, ശിഹാബുദീന്, ആസിഫലി, ഫൈസല്‍, മുഹമ്മദ് അലി. പി, കെ.എ റഷീദ്, വി.അബ്ദു, ഹംസക്കുട്ടി, ഷഫീക്, അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
