കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് സ്പാൻ ഹോട്ടലിൽ തുടക്കം കുറിച്ചു. സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.കെ.അഷ്റഫ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ് ഷിബിനു, ട്രഷറർ പ്രൊഫ.കെ.പി. മുഹമ്മദ് സലീം, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ഡോ.പി.റഷീദ് അഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.വി. മുഹമ്മദ് നൂറുൽ അമീൻ, ഡോ.ഷഹദ് ബിൻ അലി, ഡോ.ബി.സുധീർ,ഡോ.ടി. സൈനുൽ ആബിദ് മണ്ണാർക്കാട്, പ്രൊഫ. ഷുക്കൂർ ഇല്ലത്ത്, പ്രൊഫ.ഇ.കെ.അനീസ് അഹമ്മദ് ,ഡോപി.കെ.ഹമീദ്,ഡോ.വി.പി.ഷബീർ, എൻ.കെ.ഹാശിം, ഡോ.ആർ.എം.ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
