മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന എം.ഇ.എസ് ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സെന്റര്‍ പ്രസിഡന്റ് കെ.സി.കെ സയ്യിദ് അലി അദ്ധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, നഗരസഭാ കൗണ്സിലര്മാരായഷറഫുന്നീസ സൈദ്, ഉഷ, ഹസീന,കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ്, എം.ഇ.എസ് മെഡിക്കല്‍ കോളേജ് പി.ആര്.ഒ ഉസ്മാന് മാസ്റ്റര്‍, എം.ഇ.എസ് മെഡിക്കല്‍ സെന്ററിലെ ഡോ.നീനുശരീഫ് എന്നിവര്‍ ആശംസക ള്‍ നേര്‍ന്നു. മെഡിക്കല്‍ സെന്റര്‍ സെക്രട്ടറി സി.പി.ശിഹാബ് സ്വാഗതവും ട്രഷറര്‍ അലി നന്ദിയും പറഞ്ഞു.പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്,ഓര്‍ത്തോ, ഡെന്റ്റല്‍,ഇ.എന്‍.ടി തുടങ്ങിയ പതിനൊന്ന് വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. എണ്ണൂറോളം രോഗി കള്‍ ക്യാമ്പില്‍ പങ്കെടുത്തു. കല്ലടി കോളേജിലെ എന്‍.സി.സി, എന്‍.എസ് എസ് വളണ്ടി യര്‍മാരുടെ സേവനവും ക്യാമ്പില്‍ ഉണ്ടായിരുന്നു.
