അലനല്ലൂര്‍ : ഈവര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷയില്‍ ചളവ ഗവ. യു.പി. സ്കൂള്‍ മികച്ച വിജയം നേടി. എല്‍.എല്‍.എസ്. വിഭാഗത്തില്‍ 19 കുട്ടികള്‍ക്കും യു.എസ്.എസ്. വിഭാഗത്തില്‍ 14 കുട്ടികള്‍ക്കും സ്കോളര്‍ഷിപ് ലഭിച്ചു. എ.നികേദ്, കെ.അഭിന്‍, കെ.ടി ഹനിന്ഷാന്, കെ.ടി ഷിഹാന്‍, പി.മുഹമ്മദ് നിഹാല്‍, എം. മുഹമ്മദ് റൈഹാന്‍, കെ.എസ് മുഹമ്മദ് ഷാമില്‍, സി.ടി ഹാദി മുഹമ്മദ്, കെ.പി അമന് അബ്ദുള്ള, എ.വൈഗ, വി.ശ്രീഭദ്ര, സി.വി ആര്യലക്ഷ്മി, എം.നഷ്വ ഹന, ജെ.ഫാത്തിമ സ്വാലിഹ, കെ.അനന്യ, പി.കെ ഇഷ മെഹ്ബിന്, ജെ.ആലിയ, കെ.ഹംദ എന്നിവര്‍ക്കാണ് എല്‍. എസ്.എസ്. സ്കോളര്‍ഷിപ് ലഭിച്ചത്. ജെ.കെ അംന, എം.ഷഹ്മ, എം.പി നിവന്യ, എം. അനീഖ് അലി, റിഫ ഫാത്തിമ, എന്‍.കെ ഫിദമോള്‍, എ.നിവേദിത, കെ.ജെ നിവേദ്, സി. അദീന, കെ.പി അബ്ദുല്‍ ഹാദി, കെ.മിയ സക്കീര്‍, എം.അജ്മല്‍, കെ.പി ആയിഷ നസ്ഹ എന്നിവര്‍ക്ക് യു.എസ്.എസ്. സ്കോളര്‍ഷിപും ലഭിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
