14 മുതല്‍ 65 വയസ് വരെയുള്ളവര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു
മണ്ണാര്‍ക്കാട് : കേരളത്തില്‍ 14 മുതല്‍ 65 വയസു വരെയുള്ളവര്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരര്‍. ദിവസേനയുള്ള ഡിജിറ്റല്‍ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറി വുകള്‍ പകര്‍ന്നു നല്കി ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കൈ വരിച്ചത്. ഇതിന്റെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കത്തിലാണ് കേരളം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇതിനായി ക്ഷണിക്കും. രാഷ്ട്രപതിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ഒരുക്കങ്ങള്‍ ആരംഭിക്കും. അതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.
സംസ്ഥാന സര്‍ക്കാര്‍ 2022ല്‍ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെ 99.98 ശതമാനം പേര് ഡിജിറ്റര്‍ സാക്ഷരത നേടിയതായാണ് കണക്ക്. ദേശീയ ഡിജിറ്റല്‍ സാക്ഷരത മിഷ ന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം 14 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ കണക്കുകളാണ് ഡിജിറ്റല്‍ സാക്ഷരത കണക്കാക്കുന്നതിന് സ്വീകരിക്കേണ്ടത്. എന്നാല്‍ കേരളം 65 വയസു വരെയുള്ളവരെ ഉള്‍പ്പെടുത്തി. ഇത് 90 ശതമാനത്തിന് മുകളില്‍ എത്തിയാല്‍ സമ്പൂര്‍ണമായതായും കണക്കാക്കും.
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ ഇത് വരെ 21,88,398 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത പരിശീലനം നല്‍കിയിട്ടുണ്ട്. 21,87,966 പഠിതാക്കള്‍ പരിശീലനം പൂര്‍ത്തി യാക്കി. അതില്‍ 21,87,667 (99.98%) പഠിതാക്കള്‍ മൂല്യനിര്‍ണയത്തില്‍ വിജയം നേടി. 83,45,879 കുടുംബങ്ങളിലായി 1,50,82,536 പേരെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 14 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 16,62,784 പഠിതാക്കള്‍ക്കും 90 വയസ്സിന് മുകളില്‍ പ്രായമുള്ള 15,223 പഠിതാക്കള്‍ക്കും പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭ്യമാക്കി.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ മാറ്റിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ വിജയ മാണ് ഡിജി കേരളം പദ്ധതിയ്ക്ക് പ്രചോദനമായത്. 1034 തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളില്‍ 1005 സ്ഥാപനങ്ങളിലാണ് ‘ഡിജി കേരളം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പി ലാക്കിയത്. ഡിജി കേരളം പദ്ധതിയ്ക്ക് മുന്‍പ് തന്നെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ള്‍ വിവിധ പദ്ധതികളിലൂടെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിരുന്നു.
സംസ്ഥാനത്ത് വിവരശേഖരണം, പരിശീലനം, അവലോകനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങ ളിലായാണ് ഡിജി കേരളം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ അടിസ്ഥാനമായ ഡിജിറ്റ ല്‍ അറിവ് ഇല്ലാത്ത വ്യക്തികളെ കണ്ടെത്താന്‍ പ്രാദേശിക തലത്തില്‍ സര്‍വേ നടത്തി. രണ്ടാം ഘട്ടത്തില്‍, സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തിലുള്ള പരിശീലന മൊ ഡ്യൂളുകളുടെ സഹായത്തോടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഓ ണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായുള്ള പരിശീലനം നല് കി. മൂന്നാം ഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ ഡിജിറ്റല്‍ സാക്ഷ രത മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയുടെ സഹായത്തോടെ വിലയിരുത്തി, സര്‍ക്കാര്‍ പോര്‍ട്ടലുകളിലൂടെ സേവനങ്ങള്‍ സ്വീകരിക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുക തുടങ്ങിയവ ചെയ്യാന്‍ കഴിയുന്നവിധം പഠിതാക്കളെ പ്രാപ്തരാക്കി.
ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുന്നതിനായി 2,57,000 വോളന്റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. കുടുംബശ്രീ, സാക്ഷരതാ മിഷന് പ്രേരക്മാര്‍, എസ്.സി., എസ്.ടി. പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളവര്‍, എന്‍ എസ് എസ്, എന്‍ സി സി, എന്‍ വൈ കെ എസ് സന്നദ്ധസേനാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, ഐഇ ഇഇ, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ സാക്ഷരരായ വോളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് വിവരശേഖരണ വും പരിശീലനവും മൂല്യനിര്‍ണ്ണയവും നടത്തിയത്. https://digikeralam.lsgkerala.gov.in വെബ് പോര്‍ട്ടലും ഡിജികേരളം ആന്‍ഡ്രോയിഡ് ആപ്പും ഡിജി കേരളം പ്രവര്ത്തനങ്ങള്ക്കാ യി ഉപയോഗപ്പെടുത്തി.
ഡിജി കേരളം പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പത്ത് ശതമാനത്തില്‍ അധികം പഠിതാക്കള്‍ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഠി താക്കള്‍ക്ക് വീണ്ടും പരിശീലനം ഉറപ്പാക്കി മൂല്യനിര്‍ണയം നടപ്പാക്കിയാണ് പദ്ധതി പൂര്‍ണതയിലേക്ക് നീങ്ങുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുഖേന പദ്ധതിയുടെ വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
