മണ്ണാര്‍ക്കാട് : 2025-26 അധ്യയന വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പോളിടെക്നി ക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപ ടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ്, ഗവ കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആര്‍ഡി/കേപ്/എല്‍ബിഎസ്), സ്വാശ്രയ പോളിടെക്നിക് കോളേ ജുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പൊതു വിഭാഗങ്ങള്‍ക്ക് 400 രൂപയും പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി വണ്‍ ടൈം രജിസ്ട്രേഷന് ഫീസടച്ച് പൂര്‍ത്തിയാക്കണം. മേയ് 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.polyadmission.org/le-t.
