മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വടുകസമുദായ സാംസ്കാരിക സമിതിയു ടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നൂറുക്കണ ക്കിന് പേര് മാര്‍ച്ചില്‍ അണിനിരന്നു. വടുക സമുദായത്തിനുള്ള ഒഇസി വിദ്യാഭ്യാസ ആനുകൂല്യം നോണ്‍ക്രീമിലെയര്‍ മാനദണ്ഡപ്രകാരം കാലോചിതമായി പുതുക്കി നിശ്ചയിക്കുക, വടുക സമുദായത്തെ ഒഇസി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി വരുമാന പരിധി ഒഴിവാക്കുക, ഒബിഎച്ച് (ഒബിസി) ഗ്രൂപ്പിന് മുമ്പുണ്ടായിരുന്ന 10ശതമാനം വിദ്യാഭ്യാസ-ഉദ്യോഗസ്ഥ സംവരണം പുനഃസ്ഥാപിക്കുക, വടുക സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാ ഭ്യാസ സ്ഥാപനം അനുവദിച്ച് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നെല്ലിപ്പുഴയില്‍ നിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. വി.എസ്.എസ്.എസ്. കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എം.സി. ബാലന് അധ്യക്ഷനായി. കേന്ദ്ര വൈ സ് പ്രസിഡന്റ് പി.സുകുമാരന്‍, ഏരിയ സെക്രട്ടറി എം. പ്രഭാകരന്, കെ. ചന്ദ്രന്, വനിത സ്വയംസഹായസംഘം ഏരിയ പ്രസിഡന്റ് ഓമന രമേഷ്, യൂത്ത് വിങ്ങ് ഭാരവാഹികളാ യ വിപിന്‍, എം. ഭരത് എന്നിവര്‍ സംസാരിച്ചു.
