മണ്ണാര്‍ക്കാട്: നഗരസഭയിലെ സമഗ്രവികസനത്തില് സി.പി.എം. കുപ്രചരണങ്ങള്‍ നട ത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗം മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്മാന് കെ.സി അബ്ദുറഹ്മാന് അധ്യ ക്ഷനായി. ഡി.സി.സി സെക്രട്ടറി പി.ആര് സുരേഷ്, നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ രായ കെ.ബാലകൃഷ്ണന്, മാസിത സത്താര്‍, ഷെഫീഖ് റഹ്മാന്, കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശി,മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ആലിപ്പു ഹാജി, ഹുസൈന് കളത്തില്‍,ആര്.എസ്.പി നേതാവ് കൃഷ്ണകുമാര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പെരുമ്പിടി, അഡ്വ.നൗഫല്‍ കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ റഷീദ് കുറുവണ്ണ, ഖാലിദ്, റഫീക്ക് നെല്ലിപ്പുഴ, സലിം, മുജീബ് ചോലോ ത്ത്, ഫിറോസ് മുക്കണ്ണം, സി.കെ അബ്ദുറഹ്മാന്, സക്കീര്‍ മുല്ലക്കല്‍, ഷമീര്‍ വേളക്കാടന്‍, സമദ് പൂവക്കോടന്, മുജീബ് ചാലിലകത്ത്, ഷമീര്‍ നമ്പിയത്ത്, ടി.കെ സ്വാലിഹ്, ഫസലു റഹ്മാന്, യൂസഫ് ഹാജി, ഹംസ കുറുവണ്ണ, പി.എം ജാബിര്‍, എന്‍.വി സൈദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
