അലനല്ലൂര്‍: വാഹനാപകടത്തില്‍ മരിച്ച ഉറ്റസുഹൃത്തിന്റെ അനുസ്മരണ യോഗത്തില്‍ റിട്ട. അധ്യാപകന് കുഴഞ്ഞ് വീണ് മരിച്ചു.എടത്തനാട്ടുകര യത്തീംഖാന സ്കൂളിലെ അധ്യാപകനായിരുന്ന ചേരിപ്പറമ്പ് സ്വദേശി ഇളംമ്പുലാവില് വീട്ടില്‍ സൈനുദ്ദീന്‍ മാസ്റ്റര്‍(64) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിക്കടുത്ത് നടന്ന വാഹനാപകട ത്തില്‍ മരിച്ച കുമരംപുത്തൂര്‍ കല്ലടി സ്കൂളിലെ റിട്ട. പ്രിന്‍സിപ്പല്‍ റഫീഖ് മാസ്റ്ററുടെ അനുസ്മരണ ചടങ്ങിലാണ് സംഭവം. ഇന്ന് രാവിലെ ആറരയോടെ മെക്സ് സെവന് ചേരിപ്പറമ്പില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ ദു;ഖം താങ്ങാനാവാതെ മൂന്നു തവണ സൈനുദ്ദീന്‍ കരഞ്ഞെങ്കിലും സംസാരം തുടരു കയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനിടെയാണ് കുഴഞ്ഞു വീണത്. ഉടനെ മേലാറ്റൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരു ന്നു.വീടിന് അടുത്തുള്ള ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണത്തില്‍ ഭാര്യയും മകനും പങ്കെടുത്തിരുന്നു.ഭാര്യ: ജുവൈരിയ. മക്കള്‍: അഫീഫ് (അധ്യാപകന് ആര്. എം.എച്ച്.എസ് മേലാറ്റൂര്‍),അഫീഫ.