പാലക്കാട് : അംഗപരിമിതന് കുടിവെള്ളത്തിനായി അനന്തമായി കാത്തിരിക്കുന്നത് നീതീകരിക്കാന്‍ കഴിയാത്തതിനാല്‍ ജലനിധി പദ്ധതി വഴി ഒരു മാസത്തിനകം കണ ക്ഷന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക് സാണ്ടര്‍ തോമസ് ഉത്തരവിട്ടു.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ആറാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. കോങ്ങാട് ഗ്രാമപഞ്ചാ യത്ത് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കോങ്ങാട് സദ്ഗമയയില്‍ ഉണ്ണികൃഷ്ണന് കുടിവെള്ള കണക്ഷന് നല്‍കാനാണ് ഉത്തരവ്. 2017-18 മുതല്‍ പരാതിക്കാരന് കുടിവെ ള്ള കണക്ഷന് അപേക്ഷ നല്കി കാത്തിരിക്കുകയാണ്. ജലദൗര്‍ലഭ്യം ഉള്ളതിനാല്‍ കണക്ഷന് നല്‍കാനാവില്ലെന്നാണ് നിലപാട്.കുടിവെള്ളത്തിനായി പരാതിക്കാരന് അടുത്ത വീടിനെയാണ് ആശ്രയിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ പരാതിക്കാരന് കിണര്‍ നിര്‍മ്മിക്കാന്‍ പഞ്ചാ യത്ത് ശ്രമിച്ചെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസ് ഹൈക്കോ ടതിയിലായതിനാല് കഴിഞ്ഞില്ല. ഭിന്നശേഷിക്കാരനായതിനാല്‍ കുറഞ്ഞ ചെലവില്‍ കണക്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജലനിധി ഭാരവാഹികള്‍ക്ക് കത്ത് നല്കി യിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നിട്ടും കുടിവെള്ളം ലഭിച്ചില്ല.
