മണ്ണാര്‍ക്കാട് : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയും, ജല്‍ജീവന്‍ മിഷന് കുടി വെള്ളപദ്ധതിയും എല്ലാവര്ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ആര് രജിത ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.രമേഷ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, ജനറല്‍ സെക്രട്ടറി ടി.എ സുധീഷ്, വൈസ് പ്രസിഡന്റുമാരായ എം.പി പരമേശ്വരന്, ടി.എം സുധ, എ.സൗമിനി, വി.അമുദ, മുന്‍ മണ്ഡലം പ്രസിഡന്റ് എ.പി സുമേഷ്കുമാര്, മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മോഹന കൃഷ്ണന്, വൈസ് പ്രസിഡന്റ് എം.ജിജീഷ്കുമാര്‍, മറ്റുനേതാക്കളായ എം.സുബ്രഹ്മണ്യന്, കെ.പ്രഭ, രാഘവന്, പ്രസാദ്, അജിത് കുമാര്‍, ജോസ് കൊല്ലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
