കോട്ടോപ്പാടം : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം കൃഷിഭവന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, ലോക ബാങ്കില്‍ നിന്നും കേര കര്‍ഷകര്‍ക്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കുക, മലയോരമേഖലയിലെ കര്‍ഷകരെ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കോട്ടോ പ്പാടം മണ്ഡലം പ്രസിഡന്റ് ഉസ്മാന് പാറോക്കോട്ട് അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, എ.അസൈനാര്‍, സി.ജെ രമേശ്, ടി.കെ ഇപ്പു, മണി കണ്ഠന് വടശ്ശേരി, സ്കറിയ ജോയി, വിനീത, അബൂബക്കര്‍ കൊങ്ങത്ത്, നിജോ വര്‍ഗീസ്, ഗഫൂര്‍, ബാബു ഒതുക്കുംപുറത്ത്, നാസര്‍ വേങ്ങ, അന്‍വര്‍ സാജിത്, സമദ് കൊമ്പം, കെ. ജെ ചുമ്മാര്‍, കുമാരകൃഷ്ണന്‍, കുഞ്ഞിപ്പ, അലി വേങ്ങ, വി.ഇസ്ഹാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
