മണ്ണാര്‍ക്കാട് : നഗരത്തില്‍ ആശുപത്രിപ്പടിയിലുളള വിദേശ മദ്യവില്പനശാലക്ക് മുന്നില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് മരിച്ചതെന്നാണ് വിവരം. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഇര്‍ഷാദ് (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയു ണ്ടായ തര്‍ക്കമാണ് കാരണമെന്നറിയുന്നു. ഇര്‍ഷാദിനെ കുത്തിയ ആള് ഓടിരക്ഷപ്പെട്ടു. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.