മണ്ണാര്‍ക്കാട് : രണ്ടു പേര് സിവില്‍ സര്‍വീസില്‍, ഒരാള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍. സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള സംസ്ഥാന സര് ക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ നേട്ടമാണിത്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി പരിശീല നം നേടിയ ആറു പേര് കെ.എ.എസ് പ്രിലിമിനറിയും മെയിന്‍സും പാസായിരുന്നു. എ ന്നാല് ഇന്റര്‍വ്യൂ എന്ന കടമ്പയില്‍ തട്ടി വീണു. അല്ലായിരുന്നെങ്കില്‍ ലക്ഷ്യയുടെ തിള ക്കം കൂടിയേനെ.2019ലാണ് ലക്ഷ്യ എന്ന് പേരിട്ട് പദ്ധതി തുടങ്ങിയത്. രാജ്യത്തിന്റെ ഭരണ നിര്‍വഹണ തലത്തിലേക്ക് പട്ടികജാതി വിഭാഗത്തിലെ മിടുക്കരായ വിദ്യാര്‍ഥി കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്യ സ്കോളര്‍ഷിപ്പ് പദ്ധതി സംസ്ഥാ ന സര്‍ക്കാര്‍ നടപ്പിലാക്കിയത്.
2025ല്‍ സിവില്‍ സര്‍വീസില്‍ 835 ആം റാങ്ക് നേടിയ ജി കിരണും 2024 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് നേടിയ രവീന് കെ മനോഹരനും ആണ് ലക്ഷ്യ സഹായത്തോടെ സിവില്‍ സര്‍വീസിലെത്തിയത്. കെ. എ. എസ് വിജയിച്ച ടി. ജയന് പൊതുമരാമത്ത് വകുപ്പില്‍ (റോഡ്സ്) ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു. 240 പരീക്ഷാര്‍ത്ഥികള്‍ക്ക് ഇതുവരെ 4,04,56,115 രൂപ സ്കോളര്‍ഷിപ്പ് ലക്ഷ്യയിലൂടെ അനുവദിച്ചു. നിലവില്‍ 60 പേരുടെ ബാച്ച് പരിശീലനത്തിലാണ്.
ലക്ഷ്യ സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ മികച്ച സ്ഥാപനങ്ങളിലാണ് പരിശീലനം നേടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന് ട്രെയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര് ത്ഥികളെ പരിശീലനത്തിനായി തെരഞ്ഞെടുക്കുക. സംസ്ഥാനത്തിനു പുറത്തും പരിശീലനം നേടുന്നതിന് അവസരമുണ്ട്.
ഒരു വര്‍ഷം 60 പേര്‍ക്കാണ് പരിശീലനം. ഇതില്‍ 50 പേര്‍ക്ക് കേരളത്തില്‍ അവര്‍ താല്പര്യപ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. 10 പേര്‍ക്ക് കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലാണ് പരിശീലനം. ലക്ഷ്യ സ്കോളര്‍ഷിപ്പ് പദ്ധതിയിലെ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങളായ വേടന്, നായാടി, അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
പരിശീലനം നടത്തുന്നതിനുള്ള ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ചെലവുകള്‍ക്ക് വിധേയമായി നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന് ട്രെയിനിംഗ് സൊസൈറ്റി പ്രിന്‍സിപ്പലിന്റെ പരിശോധനയുടേയും പഠന പുരോഗതി വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.
കോഴ്സ് ഫീസിനത്തില്‍ പരമാവധി 1 ലക്ഷം രൂപ, പ്രതിമാസം 7500 രൂപ ഹോസ്റ്റല്‍ ഫീസ്, പ്രതിമാസം 1500 രൂപ പോക്കറ്റ് മണി, 5000 രൂപ ബുക്ക് കിറ്റ് അലവന്‍സ്, പതിനാ യിരം രൂപ വീതം പ്രിലിംസ്, മെയിന്‍സ് എഴുത്തു പരീക്ഷ പരിശീലനത്തിന് – എന്ന രീ തിയിലാണ് സ്കോളര്‍ഷിപ്പ് തുക സംസ്ഥാനത്തിനുള്ളില്‍ പരിശീലനത്തിന് നല്കു ന്നത്. കേരളത്തിന് പുറത്തുള്ള പരിശീലനത്തിന് കോഴ്സ് ഫീസിനത്തില്‍ പരമാവധി ഒന്നര ലക്ഷം രൂപ, പ്രതിമാസം പതിനായിരം രൂപ ഹോസ്റ്റല്‍ ഫീസ്, പ്രതിമാസം 1500 രൂപ പോക്കറ്റ് മണി, 5000 രൂപ ബുക്ക് കിറ്റ് അലവന്‍സ്, പതിനായിരം രൂപ വീതം പ്രിലിംസ്, മെയിന്‍സ് എഴുത്തു പരീക്ഷ സ്കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും.
അംഗീകൃത സര്‍വകലാശാല ബിരുദമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.icsets.org വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.
