അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ മൈത്രി വായനശാലയും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും സംയുക്തമായി നാടക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉയിര്‍പ്പ് എന്ന പേരില്‍ ചളവ ഗവ.യു.പി. സ്കൂളില്‍ നടന്ന പരിശീലനം സാഹിത്യകാരന് കെ.പി. എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.അബ്ദുള്‍ റഫീക്ക് അ ധ്യക്ഷനായി. കേലു ശ്രീകൃഷ്ണപുരം പരിശീലനത്തിന് നേതൃത്വം നല്കി. സി.ടി മുരളീ ധരന്‍, പി.ശ്രീധരന്, സി.പ്രതീഷ്, പി. ഗോപാലകൃഷ്ണന്, ഇ.മണികണ്ഠന്, ഇ.ജിഷ, പി.അജേ ഷ്, കെ.സേതുമാധവന് തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം അവസാനവാരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കുെമന്ന് ഭാരവാഹികള്‍ അറിയിച്ചു.
