കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലിറങ്ങിയ കൊമ്പനാന യെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനംവകുപ്പും ദ്രുതപ്രതികരണ സേനയും ചേര്‍ന്ന് കാട്ടിലേക്ക് തുരത്തി. വെള്ളിയാഴ്ച രാവിലെയാണ് ചോലക്കുളം ഭാഗത്തെ എഴുത്തള്ളി ഭാഗത്ത് കാട്ടാനയെ കണ്ടത്. ഇതോടെ ആനയെ മണ്ണാത്തി, മേലേക്കളം വഴി സൈലന്റ് വാലി ബഫര്‍സോണിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്കി. രാവിലെ 11നാണ് പരിശ്രമം തുടങ്ങിയത്. ഇതിനിടെ ആന ചോലക്കുളം ഭാഗത്തുനിന്നും പാണക്കാടന് മലയിലേ ക്കുതന്നെ ചുറ്റിക്കറങ്ങിയെത്തി. ഇതോടെ വനപാലകര്‍ വീണ്ടും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇവിടേക്കെത്തി. മേലേക്കളം,കരടിയോട് ഉന്നതി വഴി കാട്ടാനയെ സൈലന്റ് വാലി വനത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.ഉച്ചകഴിഞ്ഞ് മൂന്നിനാണ് ശ്രമം വിജ യിച്ചത്. ഫെന്‍സിങ് തകര്‍ത്താണ് കാട്ടാന വനാതിര്ത്തിയിലേക്കെത്തിയത്. തിരുവി ഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിതിന്മോന്, അമ്പിളി, അനീഷ്, ഉണ്ണികൃഷ്ണന്, നിധിന്, ശശി, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിനുകീഴിലുള്ള ആര്ആര്ടിയില്നിന്ന് എസഎഫ്ഒ ഫിറോസ് വട്ടത്തൊടി, വാച്ചര്‍മാരായ മിഥുന്, ബിനു, മരുതന്, ചാമി, സുരേന്ദ്രന്, ഷൈജു എന്നിവരും ചേര്‍ന്നാണ് കാട്ടാനയെ തുരത്തിയത്. കാട്ടാനകള്‍ ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാന്‍ രണ്ടാഴ്ചയായി വനംവകുപ്പിന്റെ നേതൃത്വ ത്തില്‍ കാവല്‍ തുടര്‍ന്നുവരികയാണ്.
