മണ്ണാര്‍ക്കാട്: നഗരത്തില്‍ ദേശീയപാതയുടെ ഉപരിതലത്തിലെ നിരപ്പുവ്യത്യാസം കരാര്‍ കമ്പനി റീടാര്‍ചെയ്ത് പരിഹരിച്ചു. ആശുപത്രിപ്പടി ആല്‍ത്തറ, കോടതിപ്പടി ഭാഗങ്ങളിലാ ണ് ഉപരിതലം റീടാര്‍ചെയ്ത് അപകടാവസ്ഥ ഒഴിവാക്കിയത്. റോഡിന്റെ വശം ഉയര്‍ന്നും താഴ്ന്നും വാഹനയാത്രക്കുണ്ടായിരുന്നു ബുദ്ധിമുട്ട് പരിഹരിക്കപ്പെട്ടത് യാത്രക്കാര്‍ക്ക് ആശ്വാസമായി. രണ്ട് വര്‍ഷം മുമ്പാണ് നഗരത്തില്‍ ദേശീയപാത വികസനം പൂര്‍ത്തിയാ യത്. എന്നാല്‍ ആശുപത്രിപ്പടി ആല്‍ത്തറ കയറ്റം, ചന്തപ്പടി, കോടതിപ്പടി ഭാഗങ്ങളില്‍ റോഡിന് രൂപമാറ്റമുണ്ടായത് വാഹനയാത്രക്കാരെ പ്രയാസത്തിലാക്കി. ആല്‍ത്തറ ഭാഗത്തായിരുന്നു പ്രശ്നം രൂക്ഷമായിരുന്നത്. ഇവിടെ റോഡിന്റെ ഒരുവശം ചരിഞ്ഞും തള്ളിയും നിന്നിരുന്നത് വാഹനയാത്രക്ക് ഭീഷണിയായിരുന്നു. റോഡിന്റെ ഒരുവശം വരമ്പുപോലെ മുഴച്ചുനിന്നിരുന്നു. ആദ്യകാഴ്ചയില്‍ ഇത് ശ്രദ്ധയില്‍പെടില്ല. വാഹനങ്ങള്‍ കയറിയിറങ്ങി തെന്നുമ്പോഴാണ് നിരപ്പുവ്യത്യാസം മനസിലാകുകയുള്ളൂ. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാല്‍ വശം ചേര്‍ന്നുപോകുന്ന ഇരുചക്രവാഹനങ്ങള്‍ പെട്ടെന്ന് തെന്നുകയും വലിയ വാഹനങ്ങളുടെ വശങ്ങളില് തട്ടുകയും ചെയ്തിരുന്നു. മാത്രമല്ല കയറ്റം കയറിവരുന്നഭാരവാഹനങ്ങള് പെട്ടെന്ന് നിന്നുപോകുമ്പോള്‍ ഗതാഗതുരുക്കിനും കാരണമാകുന്നസ്ഥിതിയായിരുന്നു. പ്രശ്നം താലൂക്ക് വികസന സമി തിയിലും ചര്‍ച്ചയായിരുന്നു. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞദിവസമാണ് കരാര്‍ കമ്പനി റോഡിന്റെ ഉപരിതലം റീടാര്ചെയ്തത്.
