മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കാഞ്ഞിരത്തെ വിദേശമദ്യവില്പനശാലാകേന്ദ്രത്തിനെതി രെ ജനകീയ പ്രതിഷേധം നടക്കുന്നതിനിടെ ഷോപ്പിന്റെ ഷട്ടര്‍ താഴിട്ടുപൂട്ടി കെട്ടിട ഉടമ. ജീവക്കാര്‍ കെട്ടിടത്തില്‍ കുടുങ്ങി. മദ്യവില്പനയും മുടങ്ങി. ഇന്നലെ രാവിലെ യാണ് കാഞ്ഞിരത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാഞ്ഞിരത്തെ വിദേശമദ്യ വില്പനശാല ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണുള്ളത്. ഇതിനാ ല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം നടന്നുവരികയാണ്. കാഞ്ഞിര ത്തെ കല്ലമല, പള്ളിക്കുറുപ്പ് ഭാഗങ്ങളിലെ ജനവാസമേഖലയിലേക്ക് മാറ്റാനുള്ള നീക്കം നടത്തുന്നുണ്ടെന്നാരോപിച്ചാണ് നിലവില്‍ ജനകീയ പ്രതിഷേധം നടക്കുന്നത്. ഇന്നലെ കാഞ്ഞിരം-കല്ലമല റോഡരികില്‍ പൗരസമിതിയും വടുകസമുദായ സാംസ്കാരിക സമിതിയും ചേര്‍ന്ന് പ്രതിഷേധ പ്രകടനവും യോഗവും ചേര്‍ന്നു. ഇതിനിടെയാണ് സമീപത്തെ മദ്യവില്പനശാല കെട്ടിടത്തിന്റെ ഷട്ടര്‍ ഉടമ താഴെ നിന്നും പൂട്ടിയത്. മുകള്‍ നിലയിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. അഞ്ചു ജീവനക്കാരും ഒരു സ്വീപ്പറു മുള്‍പ്പെടെ ആറുപേര്‍ ഈസമയം കെട്ടിടത്തിലുണ്ടായിരുന്നു. നിലവില്‍ കെട്ടിടത്തി ന്റെ കരാര്‍ അവസാനിച്ചെന്നും അനുവാദമില്ലാതെയാണ് പ്രവര്‍ത്തനം നടത്തിയതെ ന്നും ആരോപിച്ചാണ് കടയുമട ഷട്ടര്‍ പൂട്ടിയത്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി ബെവ് കോ ഉദ്യോഗസ്ഥരുമായും കടയുടമയുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് ഷട്ടര്‍ തുറക്കുകയായിരുന്നു. ഈസമയം മദ്യം വാങ്ങാനായി നിരവധിപേര്‍ വന്നിരുന്നെങ്കിലും വില്പന നിര്‍ത്തിവെച്ചതിനാല്‍ ഇവരും മടങ്ങി. ജനവാസമേഖലയി ല്‍ വിദേശമദ്യവില്പനശാല കേന്ദ്രം വരുന്നത് ജനങ്ങളുട സൈ്വര്യജീവിതത്തിന് പ്രതികൂലമായി ബാധിക്കുമെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. വി.എസ്.എസ് .എസ്. സംസ്ഥാന പ്രസിഡന്റ് പി.കുമാരന്, പൗരസമിതി പ്രവര്‍ത്തകരായ എം. ഹരിദാസന്, ഇ.ടി പ്രിയരാജ്, സി. ബാലകൃഷ്ണന്, പങ്കജാക്ഷി, പഞ്ചായത്തംഗങ്ങളായ പി. ശോഭ, ഉഷാദേവി എന്നിവര്‍ സംസാരിച്ചു.
