മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി മുഹമ്മദ് റഷീദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് പുളിയങ്ങോട്, സംസ്ഥാന കൗണ്‍സിലര്‍ വി.സുകുമാരന്‍, കെ.ജി ബാബു, അച്ചന്മാത്യു, ഗോപി പൂന്തോട്ടത്തില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.അസൈനാര്‍, തോമസ് ആന്റണി, ജില്ലാ കമ്മിറ്റി അംഗം കെ.സി.എം ബഷീര്‍, സൈമണ്‍ ജോണ്ജ്, വനിതാ ഫോറം പ്രസിഡന്റ് ചിത്ര ടി.നായര്‍, കെ.ഹംസ, പി.മുഹമ്മദാലി, ദാമോധരന് നമ്പീശന്,ജയപ്രകാശന്‍, കെ.എം പോള്‍, ടി.ടി ജോയ്, കെ.എസ് കുട്ടന്, മാത്യു കല്ലടിക്കോട്, എം. ജെ തോമസ്, കുട്ടിരാമന്, ജേക്കബ് മത്തായി, ഡേവിഡ്, ഗോപാലകൃഷ്ണന്, ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
