മണ്ണാര്‍ക്കാട്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെ യൂനിസ്ബ സര്‍വകലാശാലാ പ്രതിനിധികള്‍ എം.ഇ.എസ്. കല്ലടി കോളജിലെത്തി. കോളജ് മാനേ ജ്മന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദലി, ട്രഷറര്‍ സി.പി ശിഹാബുദ്ധീന്‍, കോ ളജ് പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീക രിച്ചു. നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത ഗവേഷണ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സംഘം എത്തിയത്. ഇതോടൊപ്പം പുതിയ ഗവേഷണ പദ്ധതികള്‍, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരസ്പര സന്ദര്‍ശനം എന്നിവ സംബന്ധിച്ചും സംഘം കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി. യൂനിസ്ബ സര്‍വകലാശാല ഡീന്‍ ഡോ. സന്റോണ്‍ ബെക്തി റഹിമ, മെഡിക്കല്‍ പഠന വകുപ്പിലെ പ്രൊഫസര്‍മാരായ ഡോ .മിയ കിസ്മിയറ്റി കോശ്വര, ഡോ. മായാ തേജസാരി ഡാനിയേല്‍ ഹോലിമിന് , ഡോ. ഏക നര്ഹയാത്തി, എഞ്ചിനീയറിംഗ് പഠന വകുപ്പിലെ പ്രൊഫസര്‍മാരായ ഡോ. ആസ്ട്രി ഏകസാരി, ഡോ. ഇന ഹെലേന അഗസ്റ്റിനെ , ഡോ. മുഹമ്മദ് റഹ്മാന് ആര്ഡിയന്ഷാ എന്നിവരടങ്ങിയ സംഘമാണ് കോളജിലെത്തിയത്. കല്ലടി കോളേജിനെ പ്രതിനിധീകരിച്ചു പ്രിന്‍സിപ്പല്‍ ഡോ. സി രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി കെ ജലീല്‍, ഐ ക്യൂ എ സി കോഓര്‍ഡിനേറ്റര്‍ ഡോ.എ അസ്ഹര്‍ ,വിവിധ വകുപ്പ് മേധാവികളായ ഡോ. മുഹമ്മദ് റാഫി, ഡോ.മുഹമ്മദ് മുസ്തഫ, ഡോ.കെ. ആര് രശ്മി, എം. രാമദാസ് , എ.എം ശിഹാബ്, ഡോ. ഹംസത്തലി, ഡോ . ഇ.പി ഫെമിന, ആര്. ഐശ്വര്യ , കെ.അസ്മാബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘം പെരിന്തല്മ ണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, കുറ്റിപ്പുറം എം.ഇ.എസ് .എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.
