കല്ലടിക്കോട് : മൂന്നേക്കര്‍ തുടിക്കോട് ചിറയില്പെട്ട് മരിച്ച മൂന്ന് കുരുന്നുകള്‍ക്കും നാട് കണ്ണീരോടെ വിടനല്‍കി. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ കരിമ്പ പഞ്ചായ ത്ത് ശ്മശാനത്തില്‍ സംസ്കരിച്ചു. മരുതംകാട് ഉന്നതിയിലെ തമ്പി-മാധവി ദമ്പതികളുടെ മകള്‍ രാധിക (9), മാധവിയുടെ മകന് തുടിക്കോട് ഉന്നതിയിലെ പ്രകാശന് -അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രതീഷ് (3) എന്നിവരാണ് ചൊവ്വാഴ്ച പ്രദേശത്തെ ചിറയില്പെട്ട് മരിച്ചത്. രാവിലെ മുതല്‍ കളിക്കാന്‍ പോയ കുട്ടികളെ വൈകിട്ട് മൂന്ന് മണിയായിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ ചിറയിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാ യില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ പത്ത് മണിയോടെ കുട്ടികള്‍ പഠിക്കുന്ന മരുതംകാട് ജി. എല്‍.പി. സ്കൂളിലും തുടര്‍ന്ന് വീട്ടിലും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. വി.കെ ശ്രീകണ്ഠന് എം.പി, കെ.ശാന്തകുമാരി എം.എല്‍.എ, കരിമ്പ പഞ്ചായത്ത് പ്രസി ഡന്റ് പി.എസ് രാമചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വിവിധ രാഷ്ട്രീ യ കക്ഷി നേതാക്കളായ യു.ടി രാമകൃഷ്ണന്, എന്‍.കെ നാരായണന്‍കുട്ടി, സി.പി സജി, വി.കെ ഷൈജു, കെ.കെ ചന്ദ്രന്, പി.ശരത്ത്, ജയപ്രകാശ് കാളിയോട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.