മണ്ണാര്‍ക്കാട്: ഐ.സി.ഡി.എസ്. മണ്ണാര്‍ക്കാട് പ്രൊജക്ടിന് കീഴിലുള്ള നഗരസഭ, തെങ്കര, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് യാത്രയയപ്പ് നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ശിശുവികസന പദ്ധതി ഓഫിസര്‍ കെ.സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, ഭരണ സമിതി അംഗങ്ങ ളായ പി.വി കുര്യന്, പടുവില്‍ കുഞ്ഞിമുഹമ്മദ്, ആയിഷബാനു കാപ്പില്‍, സൂപ്പര്‍വൈസ ര്‍മാരായ അനുശ്രീ റാം, ഡി.രജനി, വി.അനില തുടങ്ങിയവര്‍ സംസാരിച്ചു.
