മണ്ണാര്‍ക്കാട്: ഉപജില്ലയില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപക, അനധ്യാപകേ തര ജീവനക്കാര്‍ക്ക് മണ്ണാര്‍ക്കാട് ഉപജില്ലാ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തി ല്‍ യാത്രയയപ്പ് നല്കി. അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികളായ അധ്യാപക സം ഘടനാ നേതാക്കള്‍ , പ്രധാനധ്യാപകര്‍, പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയു ള്ള അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ ഉള്‍പ്പെടെ എണ്‍പതോളം ജീവനക്കാര്‍ ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എസ്.ആര് ഹബീബുല്ല അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി കെ.കെ മണികണ്ഠന്, അഗളി ബി.പി.സി. ഭക്ത ഗിരീഷ്, അധ്യാപക സംഘടനാ നേതാക്കളായ എ.ആര് രാജേഷ്, സലീം നാലകത്ത്, ജാസ്മിന് കബീര്‍, ടി.കെ അബ്ദുള്‍ റസാഖ് , പി.ജയരാജന്, സന്തോഷ് കുമാര്‍, വിരമിക്കുന്ന അക്കാദമിക് കൗണ്‍സില്‍ മുന്‍ ഭാരവാഹികളായ പി.എം മധു, എ.മുഹമ്മദാലി എന്നിവ ര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി. അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ സിദ്ധിഖ് പാറോക്കോട് സ്വാഗതവും, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
