കല്ലടിക്കോട്: കരിമ്പ മീന്‍വല്ലം തുടിക്കോടില്‍ കുളത്തിലകപ്പെട്ട മൂന്ന് കുട്ടികള്‍ മരിച്ചു. തുടിക്കോട് ഉന്നതിയിലെ തമ്പി-മാധവി ദമ്പതികളുടെ മകള്‍ രാധിക (9), പ്രകാശന്-അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്. രണ്ട് കുട്ടികളെയാണ് ആദ്യം കുളത്തില്‍ നിന്നും പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയേയും കരയ്ക്കെത്തിച്ചു. രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുരണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .രാധിക മരുതുംകാട് ഗവ. എല്‍.പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്ഥിനിയും് പ്രദീപ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.