അഗളി: പുതൂര്‍ സ്വര്ണ്ണഗദ്ദയില് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വര്‍ണ്ണഗദ്ദ ഉന്നതിയിലെ കാളിയുടെ വീട് എന്‍.ഷംസുദ്ദീന് എം. എല്‍.എ. സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ധനസഹായമായ 5 ലക്ഷം രൂപ (ആദ്യ ഗഡു ) കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട കാളിയുടെ മകന് വനംവകുപ്പില്‍ ജോലി നല്‍കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് എം.എല്‍.എ. കുടുംബത്തെ അറിയിച്ചു. ഫോറെസ്റ്റ് റേഞ്ച് ഓഫീസര്‍ സഫീര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ ഹനീഫ പാക്കുളം, ഷിബു സിറിയക്, സെന്തില്‍ കുമാര്‍, സലാം പുതൂര്‍, പി.എല്‍ ജോര്‍ജ്, കുപ്പു സാമി, രാജേന്ദ്രന്, കാളിമുത്തു,സതീഷ്,രാധാകൃഷ്ണന് പാലൂര്, ടി.കെ ഫൈസല്‍, സൈനുദ്ദീന്‍ കൈതച്ചിറ തുടങ്ങിയവര്‍ സന്നിഹിതരായി.
