കരിമ്പ: ഗ്രാമ പഞ്ചായത്തിലെ വാലിക്കോടില്‍ രണ്ട് പേര്‍ക്ക് ഡെങ്കി പ്പനി രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ യും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രദേശ ത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഒരാഴ്ചക്കിടെയാണ് രണ്ട് പേര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി കല്ലടിക്കോട് കുടുംബാ രോഗ്യ കേന്ദ്രത്തിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയത്. ഇതേ തുടര്‍ന്ന് രണ്ട് തവണ പ്രദേശത്ത് ഫോഗിംഗ് നട ത്തി.കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രദേശത്തെ വീടുകളില്‍ ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങള്‍ പാലിച്ച് പ്രദേശത്ത് ആരോഗ്യവകുപ്പ് ബോധവല്‍ ക്കരണ പ്രവ ര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി മൈക്ക് അനൗണ്‍സ്‌മെന്റും നടത്തിയിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണ മെന്നും വെള്ളം പിടിച്ച് വെക്കുന്ന പാത്രങ്ങള്‍ കൃത്യമായി മൂടിവെയ്ക്കണ മെന്നും പഞ്ചായ ത്തും ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചര്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, ബോബി മാണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജകുമാരന്‍ തുടങ്ങിയ വര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.