അലനല്ലൂര്‍ : വിശുദ്ധ റമദാനില്‍ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നിലനിര്‍ത്താ ന്‍ എല്ലാവരും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വേദി ആഹ്വാനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗ നൈസേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 11 ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ ഫറന്‍സിന്റെ പ്രചാരണ ഭാഗമായാണ് റമദാന്‍ വിജ്ഞാന വേദി സംഘടിപ്പിച്ചത്. ആ ഘോഷങ്ങളില്‍ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവികളോട് കരുണ കാണിക്കാനും റമദാനിന്റെ അവസാന നാളുകളില്‍ വിശ്വാസി സമൂഹം പ്രത്യേ ക ശ്രദ്ധ ചെലുത്തണം. സാമ്പത്തിക വിശുദ്ധി നേടാന്‍ പ്രവാചന്‍ പഠിപ്പിച്ച സകാത്ത് വിഹിതം അര്‍ഹരിലെത്തിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാല്‍ മറ്റു ആരാധനാ കര്‍മ്മങ്ങള്‍ക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും വിശ്വാസികള്‍ക്ക് ഉണ്ടാകണമെന്ന് വിജ്ഞാന വേദി അഭിപ്രായപ്പെട്ടു. വിസ്ഡം ജില്ലാ സെക്രട്ടറി റശീദ് കൊടക്കാട്ട് ‘പരീക്ഷണത്തിന്റെ ഭിന്ന മുഖങ്ങള്‍’, ഷാഫി സ്വബാഹി ‘മതനിരാസത്തിന്റെ നാള്‍വഴി’, വിസ്ഡം എടത്തനാട്ടുകര മണ്ഡലം ജോയിന്റ് സെക്രട്ടറി എം. അബ്ദു റസാഖ് സലഫി ‘നന്മകള്‍ നിലനിര്‍ത്താന്‍’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, വിസ്ഡം യുത്ത് മണ്ഡലം സെക്രട്ടറി എന്‍. ഷഫീഖ്, റഫീഖ് പൂളക്കല്‍, കെ.ടി മുഹമ്മദ്, ഉമ്മര്‍ പൂളക്കല്‍, എന്‍. അലി അക്ബര്‍ സ്വലാഹി, പി. അബ്ദു സ്സലാം, പി. അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു.
