അലനല്ലൂര്‍: പഞ്ചായത്തിലെ മലയോരമേഖലയായ ചാളവ,താണിക്കുന്ന് പ്രദേശങ്ങളില്‍ ഇക്കഴിഞ്ഞ തിങ്കള്‍,ശനി ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും വേനല്‍മഴയിലും വ്യാപകനാശനഷ്ടം. മരങ്ങള്‍ പൊട്ടിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകളി ല്‍ ഗതാഗതം തടസപ്പെട്ടതോടൊപ്പം വൈദ്യുതിയും മുടങ്ങി. വാഴകൃഷിയിലും കനത്ത നാശമുണ്ടായി.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ സുന്ദരത്ത് വി ദ്യാനാഥന്‍, കൊടക്കാടന്‍ സലീം, സഹോദരന്‍ ഫിറോസ്, ചെറുതല ശ്രീധരന്‍,ഗംഗ, ഉവാട്ടില്‍ വേലുക്കുട്ടി, പള്ളിയാലില്‍ വിജയന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകള്‍ക്ക് സമീപത്തുള്ള കിണറുകള്‍ക്കും,ചായിപ്പുകള്‍ക്കും കേടുപാടു കള്‍ സംഭവിച്ചു.

ആലപ്പറമ്പില്‍ കേശവന്റെ വിളവെടുപ്പിന് പാകമായ 3000ഓളം വാഴകളും നിലംപൊ ത്തി.ഇദ്ദേഹം പാട്ടത്തിനെടുത്ത് കൃഷി യിറക്കിയ നാട്ടുപൂവന്‍,നേന്ത്രവാഴ എന്നിവ യാണ് നശിച്ചത്.ഒമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കര്‍ഷകന്‍ പറഞ്ഞു.

മരം വീണ് കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്‍,പടിക്കപ്പാടം അലി എന്നിവരുടെ കോഴിഫാ മും പൂര്‍ണമായി തകര്‍ന്നു.20 ഓളം വൈദ്യതി തൂണുകളും തകര്‍ന്നു. കെ.എസ്.ഇ.ബി യ്ക്ക് ആറുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ശ്രീവത്സന്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പ്രദേശ ങ്ങളില്‍ വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കെ. എസ്.ഇ.ബി. തുടങ്ങി. 21ഓളം ജീവനക്കാര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ജോലിക ളിലേര്‍പ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച കുഞ്ഞുകുളം പ്രദേശത്തുണ്ടായ കാറ്റിലും മഴയിലും സുന്ദരത്ത സുഭ ദ്ര, ചോലശ്ശേരി അസ്മാബി എന്നിവരുടെ വീടുകളും അപ്പുണ്ണി കാപ്പില്‍, സരോജിനി കാപ്പില്‍ എന്നിവരുടെ വാഴകൃഷിയിം നശിച്ചിരുന്നു. വേനല്‍മഴയില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌നാ സത്താര്‍, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ നൈസി ബെന്നി, പി.രഞ്ജിത്ത്, ഡെപ്യുട്ടി തഹസില്‍ദാര്‍ അബ്ദുള്‍ സലിം പാറോക്കോട്ട് എന്നിവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളും വിലയിരുത്തി.
