പാലക്കാട്: :കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള ഇടവഴികളിലും ഊടുവഴി കളിലും പരിശോധനയും പട്രോളിങ്ങും കർശനമായി നടക്കുന്ന തായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. അതിർത്തി ഊടു വഴികളും ഇട വഴികളിലൂടെയുള്ള വാഹന, കാൽനട യാത്ര നിരോധിച്ചിട്ടുണ്ട്. അവശ്യ സേവന വാഹന ങ്ങളും ചരക്ക് വാഹനങ്ങൾക്കും തടസ്സമില്ല.
കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം മേഖലകളിലെ എല്ലാ ഊടുവഴി കൾ തിരിച്ചറിയുകയും ഈ മേഖലകളിൽ വാഹന പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കർശന പരിശോധനയ്ക്കും മറ്റു നടപടികൾക്കുമായി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നുള്ള 50 അംഗ സായുധസേനയും ഐ.ആർ.പി ബറ്റാലിയനിൽ നിന്നുള്ള 26 പേരടങ്ങിയ സംഘവും ജില്ലാ പോലീസ് സംഘത്തിനൊപ്പമുണ്ട്.
ജില്ലയിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധനയ്ക്കായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ പ്രധാന ചെക്ക്പോസ്റ്റുകളിലെല്ലാം റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് അധികൃതരും പരിശോധനയ്ക്കായി നിലയുറപ്പിച്ചിട്ടുണ്ട്.
പട്ടാമ്പി, ഒറ്റപ്പാലം, കസബ, വാളയാർ തുടങ്ങി അതിഥി തൊഴി ലാളികൾ കൂടുതലുള്ള പ്രദേശങ്ങളിൽ റൂട്ട് മാർച്ചും സംഘടിപ്പിച്ചു വരുന്നു. ലോക് ഡൗണിനു ശേഷവും ജില്ലാ, സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ്ങും പരിശോധനയും കർശനമായി തുടരുമെന്നും സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു.