പാലക്കാട് : യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പൊലീ സും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച (മാര്‍ച്ച് 19) രാത്രി ഒമ്പതു മണിയോ ടെയാണ് യാക്കര പെരുവെമ്പ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. പെരുവെമ്പ് കൂമുള്ളുക്കാട് ലക്ഷ്മി നിവാസില്‍ കെ.പി ശ്രീജിത്ത് (49), വെസ്റ്റ് യാക്കര മൂണങ്കാവ് വിശ്വാസ് (22) എന്നിവരാണ് പിടിയിലായത്. പാലക്കാട് ടൗണ്‍ പ്രദേശത്തെ ലഹരി വില്പനയുടെ കണ്ണികളായ പ്രതികള്‍ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീ ക്ഷണത്തിലായിരുന്നു. പ്രതികള്‍ ഉള്‍പ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. രാജേഷ് കുമാര്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്.പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പലക്കാട് ടൗണ്‍ സൗത്ത് പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചേര്‍ന്നാണ് പരിശോധന നടത്തി മയക്കുമരുന്നും പ്രതികളേയും പിടികൂടിയത
