അലനല്ലൂര്‍: എ.എം.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ആര്‍ജ്ജിച്ച പഠനമികവുകള്‍ പൊതു ജനസമക്ഷം അവതരിപ്പിച്ച സ്‌മൈലിങ് ബഡ്‌സ് (പഠനോത്സവം 2025) ബി.പി.സി. മണി കണ്ഠന്‍ കൂതനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. രണ്ടാം ടേം മൂല്യനിര്‍ണയത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരി ക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മികവിലേക്കെത്തിയ കുട്ടികളുടെ പരിപാടിക ള്‍ പഠനോത്സവത്തെ മികവുറ്റതാക്കിയത്. ബി.ആര്‍.സി. ട്രെയിനര്‍ അബ്ബാസ്, സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍, എം.പി.ടി.എ. പ്രസിഡന്റ് ദിവ്യ രാധാകൃഷ്ണന്‍, ടി.കെ മന്‍സൂര്‍, കെ.എ സുദര്‍ശനകുമാര്‍, പി.വി ജയപ്രകാശ്, പി.നിഷ, ആര്‍.ജി ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
